‘നമ്മൾ ജയിച്ചു അപ്പ’…. പുതുപ്പള്ളിയിൽ 48475 വോട്ടുകളുടെ ലീഡുമായി ചാണ്ടി ഉമ്മൻ

കേരളത്തിൽ വോട്ടെണ്ണൽ അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മുന്നിൽ. 15 റൗണ്ടുകളിൽ 13 റൗണ്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ 47209 വോട്ടുകളുടെ ലീഡുമായി ചാണ്ടി ഉമ്മൻ. കെ . എം . രാധാകൃഷ്ണൻ ആണ് എൽ ഡി എഫ് സ്‌ഥാനാർഥി.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആറാം മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 101 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 37 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലുള്ളത് ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിൻറെ സൂചനയാണ് നൽകുന്നത്. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം.

14 മന്ത്രിമാർ പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവരാണ് പരാജയം മണക്കുന്നത്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

സീറ്റ് നില: എൽ ഡി എഫ് 37 , യു ഡി എഫ് 101 , എൻ ഡി എ 2

Related Articles

Back to top button