പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം

സംസ്ഥാനത്ത് ഏറെ ചർച്ചയായ മണ്ഡലമായ പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം. 7487 കളുടെ ലീഡാണ് ഉള്ളത്. സിറ്റിംഗ് എം എൽഎ എയും സി പി എം നേതാവുമായ ടി. ഐ. മധുസൂദനൻ ആണ് എൽ ഡി എഫ് സ്ഥാനാർഥി.

സിറ്റിങ് എംഎൽഎ മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപിച്ച് പാർട്ടിയിൽനിന്ന് പുറത്തുപോയ വി വികുഞ്ഞികൃഷ്ണൻ മത്സര രം​ഗത്തേക്ക് ഇറങ്ങിയതോടെയാണ് പയ്യന്നൂർ മണ്ഡലം ചർച്ചയായത്. പാർട്ടി കോട്ട എന്ന് അറിയപ്പെടുന്ന പയ്യന്നൂരിൽ ഇപ്രാവശ്യം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ചിരിത്രത്തിലാദ്യമായാണ് പയ്യന്നൂരിൽ യുഡിഎഫ് വിജയിക്കുന്നത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കു‍ഞ്ഞികൃഷ്ണൻ 7487 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആറാം മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 101 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 37 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലുള്ളത് ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിൻറെ സൂചനയാണ് നൽകുന്നത്. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം.

14 മന്ത്രിമാർ പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവരാണ് പരാജയം മണക്കുന്നത്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

സീറ്റ് നില: എൽ ഡി എഫ് 37 , യു ഡി എഫ് 101 , എൻ ഡി എ 2

Related Articles

Back to top button