കടംവീട്ടാൻ അമ്മയുടെ താലിമാല പൊട്ടിച്ചു….മകനും കൂട്ടാളിയും പിടിയിൽ….

കോട്ടയത്ത് അമ്മയുടെ സ്വർണമാല പൊട്ടിച്ച മകനെയും അത് വിൽക്കാൻ സഹായിച്ച് കൂട്ടുകാരനെയും അറസ്റ്റുചെയ്ത് പോലീസ്. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ കുര്യന്റെ മകൻ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ അരുവിത്തറ ചേല പീരുപറമ്പിൽ കബീറിന്റെ മകൻ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്ന കുട്ടാപ്പി എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കാളകെട്ടി എന്ന സ്ഥലത്താണ് സംഭവം. കടംവീട്ടാനായാണ് മകൻ അമ്മയുടെ താലിമാല പൊട്ടിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വീടിനുള്ളിൽ വെച്ചാണ് ടോജൻ അമ്മയുടെ കഴുത്തിൽ കിടന്ന രണ്ടു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച് ഓടിരക്ഷപ്പെട്ടത്.



