ലഹരിയെ നേരിടാന്‍ പൊലീസ് തോക്കെടുക്കും….ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക്…

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡാന്‍സാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പൊലീസുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പിസ്റ്റള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസ്സംബ്ലിങ്, ഫയറിങ് എന്നിവ ഇതില്‍ ഉള്‍പ്പെടും.

Related Articles

Back to top button