ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾ ചവറ്റുകൊട്ടയിൽ എത്തിച്ചു…ഷിബു ബേബി ജോൺ..

കേരളത്തിലെ വിധിയെഴുത്ത് ജനവിരുദ്ധമായ സർക്കാരിനെ ജനങ്ങൾ ചവറ്റുകൊട്ടയിൽ എത്തിച്ചുവെന്ന് ഷിബു ബേബി ജോൺ. സിപിഐഎമ്മിൽ നിന്ന് വൻതോതിലുള്ള വോട്ട് ഐക്യ ജനാധിപത്യ മുന്നണിയിൽ എത്തിയിട്ടുണ്ട്. ഇത് RSP യുടെ തിരിച്ചുവരവ്. കമ്മ്യൂണിസത്തിന്റെ ABCD അറിയാത്തതിന്റെ ധിക്കാരത്തിനുള്ള മറുപടിയാണിതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ രണ്ടു മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 103 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 35 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലുള്ളത് ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിൻറെ സൂചനയാണ് നൽകുന്നത്. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം.



