മുഖ്യമന്ത്രി കെ സി വേണുഗോപാൽ തന്നെ?; ഇരിക്കൂറിൽ മത്സരിച്ചേക്കും

കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയത്തിൽ ദിവസങ്ങളായി അനിശ്ചിതത്വം തുടരുമ്പോഴും അന്തിമഘട്ട ചർച്ചകളിലും കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെയാണ് മുന്നിലെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പദവി ചർച്ചകൾ ഹൈക്കമാൻഡ് അന്തിമ ഘട്ടത്തിലേക്ക് നീക്കി കെപിസിസി മുൻ അധ്യക്ഷന്മാരേയും വർക്കിങ് പ്രസിഡന്റുമാരേയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ മുരളീധരൻ, വി എം സുധീരൻ, കെ സുധാകരൻ, മുല്ലപ്പളളി രാമചന്ദ്രൻ, എം എം ഹസൻ എന്നി കെപിസിസി മുൻ അധ്യക്ഷന്മാർ അടക്കം ഒട്ടനവധി നേതാക്കളെയാണ് അഭിപ്രായം തേടി ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. എങ്കിലും ഒടുവിൽ കെ സി വേണുഗോപാൽ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

Related Articles

Back to top button