സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു..നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു. ജനകീയ ബ്രാൻഡുകൾക്ക് പത്തു രൂപ വീതം കുറഞ്ഞു. ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പടെയുള്ള ബ്രാണ്ടുകൾക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ചില ബ്രാണ്ടുകളുടെ ലിറ്ററിന് 20 രൂപ കുറഞ്ഞു. ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ചില ബ്രാൻഡുകൾക്ക് 30 മുതൽ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളിൽ എത്തി. സോഫ്റ്റ്‌വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബീവറേജ് കോർപ്പറേഷൻറെ പ്രതികരണം.

Related Articles

Back to top button