‘ഞാൻ തന്നെ, മറ്റൊരു പേരില്ല’; മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് കെ. സുധാകരന്റെ മറുപടി

കോൺഗ്രസിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുമ്പോൾ, മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം ശ്രദ്ധ നേടുന്നു. ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ തുറന്നുപറയാൻ തയ്യാറാണെന്ന നിലപാടോടെ അദ്ദേഹം രംഗത്തെത്തി.

മനസ്സിലുള്ള മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിന് ‘ഞാൻ തന്നെ’ എന്നായിരുന്നു കെ. സുധാകരന്റെ മറുപടി. രണ്ടാമതൊരു പേര് തന്റെ മനസ്സിലില്ലെന്നും, താനെന്താ എന്താപറ്റില്ലേ എന്നും അദ്ദേഹം ചോദിച്ചു ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ അതിന് വ്യക്തമായ മറുപടി നൽകുമെന്നും, മുഖ്യമന്ത്രിച്ചർച്ചയിൽ അന്തിമ തീരുമാനം വന്ന ശേഷം കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുമുമ്പ് കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ഇപ്പോഴും ഉണ്ടോ എന്ന ചോദ്യത്തിന്, ആ സാഹചര്യത്തിന് ഒരു മാറ്റവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മുൻ പ്രതികരണം.

Related Articles

Back to top button