മുട്ടൊപ്പമുള്ള വെള്ളം കടക്കാൻ ദളിത് യുവാവിൻ്റെ തോളിലേറി എംഎൽഎ

ജാർഖണ്ഡിൽ ദളിത് യുവാവിന്റെ തോളിലേറി ആർജെഡി എംഎൽഎ നരേഷ് പ്രസാദ് സിങ് എംഎൽഎ പുഴ കടന്ന സംഭവത്തിൽ വിമർശനം. ബിഎസ്പി, ബിജെപി അടക്കമുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയത്. എംഎൽഎയുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നാണ് വിമർശനം. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ജനപ്രതിനിധികൾ മനസ്സിലാക്കണമെന്ന് ബിഎസ്പി വിമർശിച്ചു. പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കണമെന്നത് ദീർഘകാലമായി ഗ്രാമവാസികൾ ആവശ്യപ്പെടുന്നതിൻ്റെ ഇടയിലാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ജനപ്രതിനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും വിമർശനമുണ്ട്. ഭരണകക്ഷിയായ ആർജെഡിക്ക് ഒരു പാലം പോലും നിർമ്മിക്കാൻ കഴിഞ്ഞില്ലെന്ന് ബിജെപിയും ആരോപിച്ചു. എംഎൽഎ ഒരു പണിയും എടുക്കാതെ ആളുകളുടെ തോളിൽ കയറി നടക്കുകയാണെന്നും പ്രാദേശിക രാഷ്ട്രീയ നേതാക്കൾ കുറ്റപ്പെടുത്തി




