സതീശനിൽ വിശ്വാസം; വാക്കുമാറിയാൽ വീണ്ടും സമരത്തിലേക്ക്..

ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയായി ഉയർത്തുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാക്കു തന്നതായി ആശാ വർക്കർമാരുടെ സമരസമിതി നേതാവ് എസ് മിനി. സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം നാലഞ്ചു തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ തീരുമാനമെടുക്കാനും ഓണറേറിയം വർധിപ്പിക്കാനും കൂടുതൽ സമയം വേണമെന്നാണ് സതീശൻ പറഞ്ഞത്. എന്നാൽ 4 മാസത്തിൽ കൂടുതൽ സമയം നൽകാനാവില്ലെന്നും ജനുവരിയോടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സെക്രട്ടേറിയേറ്റിന് മുന്നിൽ സമരത്തിനിറങ്ങുമെന്നും മിനി പറഞ്ഞു. സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർ 3 ദിവസം നടത്തിയ സമരം പരാജയമായിരുന്നു. ഇപ്പോൾ ആശാ വർക്കർമാർക്ക് മാസം 15,000 രൂപ കിട്ടുന്നുണ്ടെങ്കിൽ അതിനു കാരണം 263 ദിവസം നീണ്ട സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന സമരമാണെന്നും മിനി പറഞ്ഞു.

Related Articles

Back to top button