കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു…കുപ്രസിദ്ധ ​ഗുണ്ടകളായ മൂന്നുപേർ പിടിയിൽ…

കായംകുളം: വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെത്തുടർന്ന് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ. കായംകുളം സ്വദേശിയായ വാഹന കച്ചവടക്കാരൻ മുഹമ്മദ് അഫ്സലിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് പത്തിയൂർ എരുവ പടിഞ്ഞാറ് മുറിയിൽ തസ്നി മൻസിൽ മനീഷ് (37) കണ്ടല്ലൂർ മുറിയിൽ വളയക്കകത്ത് കിഴക്കതിൽ പ്രവീൺ എന്ന കുട്ടൻ (29) കായംകുളം ഫയർ സ്റ്റേഷന് സമീപം പെരിങ്ങാല മേട്ടയിൽ തെക്കതിൽ വീട്ടിൽ മുഹമ്മദ് മുനീർ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്.

Related Articles

Back to top button