അസൗകര്യം കൊണ്ടാണ് വിട്ടുനിന്നത്… വിഴിഞ്ഞം ചടങ്ങിലെ ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന്….

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങ് ബിജെപി ബഹിഷ്കരിച്ചതായി അറിയില്ലെന്ന് വി. മുരളീധരൻ എംഎൽഎ. അസൗകര്യമുള്ളതിനാലാണ് താൻ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ചടങ്ങിൽനിന്ന് വിട്ടുനിന്നത് വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ടാണോ എന്ന ചോദ്യത്തിന് അക്കാര്യം അറിയില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

അതേസമയം, തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. നാലരക്കോടി രൂപ തനിക്ക് ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെയൊരു വിവാദം ഉണ്ടായിട്ടുണ്ടോ എന്നും മുരളീധരൻ ചോദിച്ചു. ഇന്നലെ നടന്ന വിഴിഞ്ഞം ചടങ്ങിൽ ബിജെപി നേതാക്കളും ഇടതുനേതാക്കളും വിട്ടുനിന്നിരുന്നു. ചടങ്ങിലെ മുഖ്യാതിഥിയായ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും തിരുവനന്തപുരം മേയറും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും മറ്റ് ഇടതുനേതാക്കളും ചടങ്ങിൽനിന്ന് വിട്ടുനിന്നു. ഇതോടെയാണ് ചടങ്ങിലെ രാഷ്ട്രീയ അസാന്നിധ്യം ചർച്ചയായത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ തുടക്കം കുറിച്ചു. ആദ്യത്തെ രണ്ട് എക്സിം കണ്ടെയ്നറുകളും മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണെന്നും സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും സുപ്രധാന നേട്ടങ്ങളിലൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമായി. സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ സ്റ്റേഷൻ, 18 മിനി തുറമുഖങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ സമഗ്രമായ തുറമുഖ ശൃംഖലയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ചരക്കുനീക്കത്തിന്റെ 50 മുതൽ 60 ശതമാനം വരെ കടൽമാർഗമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണതോതിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സമുദ്രാധിഷ്ഠിത സാമ്പത്തിക വികസനത്തിന് പുതിയ ദിശ നൽകുകയാണ് ‘മിഷൻ സമുദ്ര’യിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Related Articles

Back to top button