നെഹ്റു ട്രോഫി പോസ്റ്റർ വിവാദത്തിന് പരിഹാരം… പുതിയ നെഹ്റു ട്രോഫി പോസ്റ്റർ

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ പോസ്റ്റർ വിവാദത്തിന് പരിഹാരം. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും ഉൾപ്പെടുത്തി സംഘാടകർ പുതിയ പോസ്റ്റർ തയ്യാറാക്കി. പ്രൂഫ് പരിശോധിക്കുന്നതിനായി നൽകിയ നോട്ടീസ് അബദ്ധത്തിൽ പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് കൾച്ചറൽ കമ്മിറ്റി വിശദീകരിച്ചു.

പോസ്റ്റർ തയ്യാറാക്കിയതിൽ ജാഗ്രതക്കുറവുണ്ടായെന്നും എന്നാൽ വിഷയത്തിൽ പ്രതിഷേധമില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു. നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽനിന്ന് കൊടിക്കുന്നിൽ വിട്ടുനിൽക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും എംപി തള്ളി. തനിക്ക് പ്രതിഷേധമൊന്നുമില്ലെന്നും പോസ്റ്റർ അച്ചടിച്ചവരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവായി മാത്രമാണ് സംഭവത്തെ കാണുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഉൾപ്പെടുത്താതിരുന്ന ആദ്യ പോസ്റ്റർ പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. തുടർന്ന് സംഘാടകർ വിശദീകരണവുമായി രംഗത്തെത്തുകയും പുതിയ പോസ്റ്റർ തയ്യാറാക്കുകയുമായിരുന്നു.

Related Articles

Back to top button