മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഞാനല്ല…വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും…കെ.സുധാകരൻ

കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന രീതിയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി കെ. സുധാകരൻ എം.പി. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് താനല്ലെന്നും ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. അത് സ്വകാര്യം പറയേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലല്ലോ. ഫലം വന്നിട്ട് ചർച്ച നടത്തിയിട്ടല്ലേ ഗുണമുണ്ടാവുകയുള്ളൂവെന്നും സുധാകരൻ പ്രതികരിച്ചു.

കഴിഞ്ഞദിവസമാണ് കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കെ. സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. കെ.സി. വേണുഗോപാലിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് തെളിയിച്ചെന്നും ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണെന്നും കെ. സുധാകരൻ കുറിച്ചിരുന്നു.

Related Articles

Back to top button