അങ്കിത ഭണ്ഡാരി കേസിലെ ആരോപണം…. നിർണായക നീക്കവുമായി കോൺഗ്രസ്

അങ്കിത ഭണ്ഡാരി കേസിലെ ആരോപണം ചൂണ്ടിക്കാട്ടി സിക്കിം ഗവർണ്ണർ ദുഷ്യന്ത് ഗൗതമിൻറെ നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകും വരെ നിയമനം തടയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടനാ പദവിയിലെത്തിയാൽ ക്രിമിനൽ നടപടികൾ തുടങ്ങാനോ തുടരാനോ കഴിയില്ലെന്ന് കത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി.

2022ൽ ഉത്തരാഖണ്ഡിലെ റിസപ്ഷിനിസ്റ്റായ അങ്കിത ഭണ്ഡാരിയെ റിസോർട്ട് ഉടമയായ ബിജെപി നേതാവിൻറെ മകനും സംഘവും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. വിഐപിക്ക് കാഴ്ച വയക്കാനുള്ള നീക്കത്തെ അങ്കിത ചെറുത്തതാണ് കൊലപാതക കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം. കേസിലെ വിഐപി ദുഷ്യന്ത് ഗൗതമാണെന്നാണ് കുടുംബവും കോൺഗ്രസും ആരോപിക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുളള പ്രതിഷേധങ്ങൾക്കിടെ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള കൊലക്കേസും ആയുധമാക്കുകയാണ് കോൺഗ്രസ്. ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസിലെ ആരോപണ വിധേയനെ ഗവർണറാക്കി സംരക്ഷിക്കാനാണ് ബിജെപി നീക്കമെന്നാണ് പരാതി. ഇന്ത്യ ഗേറ്റിന് സമീപം ഇന്നലെ രാത്രി പ്രതിഷേധിച്ച അങ്കിതയുടെ മാതാപിതാക്കളെയും കോൺഗ്രസ് നേതാക്കളെയും പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

Related Articles

Back to top button