11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഇൻഫ്ലുവൻസർ നിഷാ റാഫേലിന്…

11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഇൻഫ്ലുവൻസർ നിഷാ റാഫേലിന് മുൻകൂർ ജാമ്യം. തൃശൂർ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് നിഷാ റാഫേലിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, പരാതി വ്യാജമാണെന്നാണ് നിഷയുമായി ബന്ധപ്പെട്ടവരുടെ വാദം. ഫ്ലാറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുള്ള മുൻവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഇവർ ആരോപിക്കുന്നു.



