ന‌ടി തമന്നയ്ക്ക് തിരിച്ച‌ടി…ജ്വല്ലറി പരസ്യവുമായി ബന്ധപ്പെട്ട അപ്പീൽ കോടതി തള്ളി…

നടി തമന്നയ്ക്ക് തിരിച്ചടി. ജ്വല്ലറി പരസ്യവുമായി ബന്ധപ്പെട്ട അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. പുതുച്ചേരിയിലെ പവർ സോപ്പ്സിനെതിരായ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കരാർ കാലാവധി കഴിഞ്ഞും തന്റെ ചിത്രം ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു ന‌ടി തമന്ന ഹർജി നൽകിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ നടിയുടെ ആരോപണം കമ്പനി തള്ളിയിരുന്നു. ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കാൻ തമനയ്ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

Related Articles

Back to top button