രാഹുൽ ഗാന്ധിയ്ക്ക് നേരെ വീണ്ടും അധിക്ഷേപ പരാമർശങ്ങളുമായി കേരള ബിജെപി നേതൃത്വം…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്ക് നേരെ വീണ്ടും അധിക്ഷേപ പരാമർശങ്ങളുമായി കേരള ബിജെപി നേതൃത്വം. പ്രഥമദൃഷ്ട്യാ ഒരു മാനസികരോഗിയുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ആളാണ് രാഹുൽ ഗാന്ധിയെന്നാണ് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ്. ആർ. ശ്രീലേഖ പ്രസംഗിച്ചതിനെതിരെ കേസ്സും വക്കീൽ നോട്ടീസുമായി ഇറങ്ങിയാൽ ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടും. മാനസിക രോഗമല്ലങ്കിൽ അങ്ങനെ തോന്നിപ്പിക്കാവുന്ന എന്തോ രാഹുൽ സ്ഥിരം ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാൻ വർത്തമാനകാല രാഷ്ട്രീയത്തിൽ നിന്നുള്ള ചില ഉദാഹരണങ്ങൾ മതിയെന്നും സുരേഷ് പരിഹസിക്കുന്നത്.

രാഹുൽ ഗാന്ധിക്ക് ഒരു ഷോക്ക് ട്രീറ്റ്മെൻ്റ് ആണ് വേണ്ടത്. ഇന്ത്യ എൻ്റെ കുടുംബസ്വത്താണ് എന്ന് പഠിപ്പിച്ച് വിട്ടതാണ് കുഴപ്പമായത്. അധികാരം നഷ്‌ടപ്പെട്ട് , ജന്മനാ ഒരു പരാജയമായ സകല രാജകുമാരൻമാർക്കും ഈ അസുഖം ബാധിക്കാം. മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന് ഇയളെയും ചികിത്സിക്കാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ടെന്നും എസ് സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

Related Articles

Back to top button