കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു….

എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 65 വയസ്സുകാരനായ പി വി കുര്യാക്കോസ് ആണ് ഭാര്യ കുഞ്ഞമ്മ (61) യെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് സംഭവം. കോതമംഗലം പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആണ് ദാരുണ സംഭവം. കുഞ്ഞമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. കോതമംഗലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button