പത്തുവയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിച്ചു…. പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛന്…

പാലക്കാട്: കാവശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു. വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. പേരക്കുട്ടിയായ പതിനാറുകാരന്റെ ആക്രമണത്തിൽ നിന്ന് പത്തുവയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുലൈമാന് കുത്തേറ്റത്. ഈ മാസം 19ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിലായിരുന്നു സംഭവം.

സഹോദരിയുമായുണ്ടായ തർക്കത്തിനിടെ പതിനാറുകാരൻ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പത്തുവയസ്സുകാരിയെ രക്ഷിക്കാൻ സുലൈമാൻ ഇടപെട്ടു. തുടർന്നാണ് നെഞ്ചിലും കഴുത്തിലും വയറിലും കുത്തേറ്റത്. പരിക്കേറ്റ സുലൈമാനെയും പെൺകുട്ടിയെയും ഉടൻ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുലൈമാന്റെ നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പതിനാറുകാരനെ പിന്നീട് പൊലീസ് പിടികൂടി ജുവനൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button