വിവാഹം കഴിഞ്ഞ് 11-ാം നാൾ നവവധു മരിച്ച നിലയിൽ

വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷ (30) ആണ് മരിച്ചത്. പതിനൊന്ന് ദിവസം മുമ്പായിരുന്നു ജിഷയുടെ രണ്ടാം വിവാഹം ഗുരുവായൂരിൽ നടന്നത്. വിവാഹച്ചടങ്ങിൽ ജിഷയുടെ വീട്ടുകാർ ആരും പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.

ഇന്നലെ രാവിലെ 11.30ഓടെയാണ് ജിഷയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിഷയുടെ ആദ്യ ഭർത്താവ് ശരത് ഒന്നര വർഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ആദ്യ വിവാഹത്തിൽ ജിഷയ്ക്ക് അഞ്ചും എട്ടും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് ശേഷം ഭർത്താവ് അജി നടേശനോടൊപ്പം സ്വന്തം വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടോയെന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

Back to top button