മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ കൃപ ആൽവയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി

കർണാടക രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷയുമായ കൃപ ആൽവയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൃപ ആൽവയെ 6 വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനും ലക്ഷ്യമിട്ട് നടന്ന ഒളിക്യാമറ ദൃശ്യങ്ങൾ നിർമ്മിച്ചതിലും പ്രചരിപ്പിച്ചതിലും കൃപ ആൽവയ്ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

Related Articles

Back to top button