നഗരമധ്യത്തിൽ കഞ്ചാവ് ചെടികൾ….കേസെടുത്ത് എക്‌സൈസ്….

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിൽ തൃശൂർ നഗരമധ്യത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മിഷൻ ക്വാർട്ടേഴ്‌സ് സെമിത്തേരി റോഡിൽ സെമിത്തേരി മതിലിനോട് ചേർന്നാണ് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 10 സെന്റിമീറ്റർ മുതൽ 50 സെന്റിമീറ്റർ വരെ ഉയരമുള്ള ചെടികളാണ് പിടിച്ചെടുത്തത്.



