അയാള്‍ ഭ്രാന്തമായി നടക്കുകയാണോ?; തോല്‍വി ഉറപ്പായി..

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം തോല്‍ക്കുമെന്ന് ഉറപ്പായെന്നും അയാള്‍ ഭ്രാന്ത് പിടിച്ച് നടക്കുകയാണോ എന്നും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. അദ്ദേഹത്തിന് തീവ്രവാദബന്ധമെന്ന് താന്‍ പറഞ്ഞിട്ടില്ല. തനിക്കെതിരെ തെളിവ് പുറത്തുവിടാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടതില്ല . എച്ച് സലാം ഇന്ത്യയുടെ ഭരണഘടനാ വിദഗ്ധനൊന്നുമല്ലല്ലോ. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും സുധാകരന്‍ പരിഹസിച്ചു. തിരുവനന്തപുരത്ത് ഇവി ശ്രീധരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button