സുഹൃത്തിന്‍റെ ഭാര്യയെ, വീട്ടിൽ കയറി പീഡിപ്പിച്ചതിന് പിന്നാലെ കടത്തിക്കൊണ്ടുപോയും പീഡനം… പ്രതി പിടിയിൽ

തിരുവനന്തപുരം: സുഹൃത്തിന്‍റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും, തുടർന്ന് കടത്തിക്കൊണ്ടുപോയി വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പൂരി മഞ്ഞക്കുന്നേൽ കിഴക്കുംകര പുത്തൻവീട്ടിൽ പ്രദീപ് (32) ആണ് വെള്ളറട പൊലീസിന്‍റെ പിടിയിലായത്. ​സുഹൃത്ത് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രദീപ് 24-കാരിയായ യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുപോയി, അവിടെ മുറിയെടുത്ത് വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button