എയിംസിനായി അനുയോജ്യമായ 4 സ്ഥലങ്ങൾ… മെഡിക്കൽ കോളേജ് ഭൂമി പ്രശ്നത്തിൽ കെ മുരളീധരൻ

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി അനുയോജ്യമായ 4 സ്ഥലങ്ങളാണ് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിൽ നാല് സ്ഥലങ്ങൾ എന്നാണ് ആദ്യം പറഞ്ഞതെന്നും പിന്നീടാണ് ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ പലരും ഉണ്ടെന്ന വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വാശി പിടിക്കേണ്ട കാര്യമില്ല. കേരളത്തിൽ തർക്കമുണ്ടോ എന്ന് കേന്ദ്രം നോക്കിയിരിക്കുകയാണ്. അതുകൊണ്ട് നല്ല തീരുമാനങ്ങൾ വരുമ്പോൾ തർക്കിക്കേണ്ട കാര്യമില്ലെന്നും, കേരളത്തിൽ എയിംസിനായി ഏക്കർ കണക്കിന് സ്ഥലങ്ങൾ വിട്ടുതരാൻ തയ്യാറായി നിരവധി ആളുകൾ ഉണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.

മാനന്തവാടി മെഡിക്കൽ കോളേജിന് സ്ഥല ലഭ്യത അനിവാര്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റെടുക്കുമെന്ന് പറഞ്ഞ സ്ഥലം റിസർവേർഡ് ഫോറസ്റ്റ് ആണ്. അവിടെനിന്ന് ഒരു ചെടി പോലും വെട്ടാൻ കേന്ദ്രം അനുവദിക്കില്ല. കത്തിടപാട് മാത്രം നടത്തിയിട്ട് കാര്യമില്ലെന്നും ഇപ്പോഴെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അടുത്തവർഷം അംഗീകാരം നഷ്ടപ്പെടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. എം പി വീരേന്ദ്രകുമാർ നൽകിയ 50 ഏക്കർ സ്ഥലം സർക്കാരിന്റെ കൈയിലുണ്ട്. ഇനി ഈ വിഷയം നീട്ടിക്കൊണ്ടു പോകില്ല. സ്ഥലത്തിന്റെ ലഭ്യത കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.

ഒരു കാര്യം ഉറപ്പാണ്, മാനന്തവാടിയിൽ മെഡിക്കൽ കോളേജ് എങ്കിൽ കൽപ്പറ്റയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉണ്ടാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നും മന്ത്രി വിമർശിച്ചു. ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ ആരോഗ്യവകുപ്പിന് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത്. ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കും. മാനന്തവാടി മെഡിക്കൽ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നതിൽ ലഭ്യത കൂടി പരിശോധിച്ച ശേഷമേ ഇനി തീരുമാനം എടുക്കൂ എന്നും കെ മുരളീധരൻ വ്യക്തമാക്കി.

Related Articles

Back to top button