വനിത ​ഗുസ്തിതാരം കുഞ്ഞുങ്ങൾക്കൊപ്പം ജീവനൊടുക്കി, ഒരു കുട്ടിയുടെ നില ​ഗുരുതരം

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വനിതാ ഗുസ്തിതാരം കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്തു. മുപ്പതുകാരി അശ്വിനി മനോഹർ പോൾ ആണ് നാൽദുർഗ് കോട്ടയിൽ നിന്ന് ചാടിമരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. കോട്ടയിലെ ഏറ്റവും ഉയരമുളള ഭാഗത്ത് നിന്നുമാണ് ഇവർ ചാടിയത്. ഗുരുതരമായി പരിക്കേറ്റ അശ്വനിയും അഞ്ചര വയസും രണ്ടരവയസുമുളള കുട്ടികളും മരിച്ചു. രണ്ടര വയസുളള മറ്റൊരു കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. ഗുസ്തിയിൽ മഹാരാഷ്ട്രയുടെ പെൺപുലിയെന്ന് അറിയപ്പെട്ടിരുന്ന അശ്വനി കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്നാണ് സൂചന. ഭർതൃവീട്ടിൽ നിന്നും മാനസികപീഡനം ഉണ്ടായതായി കുടുംബവും ആരോപിച്ചു. ദേശീയ മത്സരങ്ങളിൽ അഞ്ച് സ്വർണ്ണമെഡലുകളും നാല് വെളളിമെഡലുകളും സ്വന്തമാക്കിയ താരം മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിൽ നിന്നും നാല് മാസം മുൻപ് രാജിവച്ചിരുന്നു.

Related Articles

Back to top button