റെൻ്റിന് എടുത്ത വാഹനം പണയം വെച്ച് പണം കൈക്കലാക്കാൻ ശ്രമം…യുവാവ് പിടിയിൽ

തിരുവനന്തപുരം : കാട്ടാക്കടയിൽ റെൻ്റിന് എടുത്ത വാഹനം പണയം വെച്ച് പണം കൈക്കലാക്കാൻ ശ്രമം നടത്തിയ യുവാവ് പോലീസിന്റെ പിടിയിൽ. കാട്ടാക്കട സ്വദേശി അരുൺ വിൽസൺ(35) ആണ് പിടിയിലായത്.കാട്ടാക്കട സ്വദേശി അജിന്റെ വാഹനം ആണ് അരുൺ തട്ടിപ്പിനായി ഉപയോഗിച്ചത്. ഈ മാസം 12ന് ഒരു യാത്രയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വാഹനം കൊണ്ടുപോയത്. എന്നാൽ 16 ആയിട്ടും വാഹനം തിരികെ എത്തിച്ചില്ല. തുടർന്ന് അജിൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ടാക്സി ബോർഡ് മാറ്റി വാഹനം പണയം വെച്ചത് കണ്ടെത്തിയത്.



