വീട്ടുമുറ്റത്ത് നിന്ന പ്ലാവിൽ നിന്ന് ചക്ക ഇടാൻ ശ്രമിക്കവേ തലയിൽ വീണു; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

ചക്ക തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചൽ സ്വദേശി രാജുവാണ് മരിച്ചത്. ഏപ്രിൽ 16നാണ് രാജുവിന്റെ തലയിൽ ചക്ക വീണത്. രാവിലെ ആറ് മണിക്ക് വീട്ടുമുറ്റത്ത് നിന്ന പ്ലാവിൽ നിന്ന് ചക്ക ഇടാൻ ശ്രമിക്കവേ അത് തലയിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിന്റെ തലയ്ക്കും കഴുത്തിലും ഗുരുതരമായി പരുക്കേറ്റിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇന്നലെ വൈകിട്ട് മൂന്ന് മണിയോടുകൂടി രാജു മരിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്നു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

Back to top button