കല്ലറ പോലും വെറുതെവിട്ടില്ല! സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് ഷീറ്റ് കവർന്നു…

പത്തനംതിട്ട: പള്ളി സെമിത്തേരിയിൽ മോഷണം. പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് സംഭവം. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിട്ടുള്ള താണിക്കൽ കുടുംബകല്ലറയുടെ മുകൾഭാഗത്ത് പാകിയിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. ഇടവക അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കീഴ്‌വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.



