ലഹരിവിമോചന ചികിത്സ തേടിയിട്ടും ഫലമുണ്ടായില്ല… ഒടുവിൽ മകൻ അച്ഛന്റെ…

കോഴിക്കോട്: മീഞ്ചന്തയിൽ ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു. മീഞ്ചന്ത എരിങ്ങോട്ട് പറമ്പിൽ മിസ്ഹാബ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർകോയയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ മുതൽ പിതാവും മകനും തമ്മിൽ തർക്കമുണ്ടാവുകയും ഇത് പിന്നീട് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റ ഉമ്മർകോയയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ച് തിരിച്ചുവന്നപ്പോഴാണ് മിസ്ഹാബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മിസ്ഹാബിന്റെ മരണം സംഭവിച്ചിരുന്നു. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായിരുന്നു മിസ്ഹാബ്. ഇതിനെ തുടർന്ന് ലഹരിവിമോചന കേന്ദ്രത്തിൽ കൊണ്ടുപോവുകയും ചികിത്സ നടത്തുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ഇയാൾ ലഹരി ഉപയോഗത്തിൽ നിന്ന് മുക്തനായിരുന്നില്ല. തുടർന്ന് വീട്ടിലേക്ക് വരികയും വീട്ടുകാരുമായി നിരന്തരം തർക്കമുണ്ടാക്കുകയുമൊക്കെ പതിവായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button