ആരോഗ്യമേഖലയിലെ ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരമെന്ന് മന്ത്രി കെ മുരളീധരൻ

ആരോഗ്യമേഖലയിലെ ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരമെന്ന് മന്ത്രി കെ മുരളീധരൻ. ടാസ്‌ക് ഫോഴ്‌സിനെ തീരുമാനിക്കുന്ന കാര്യം താനും മുഖ്യമന്ത്രിയും കൂടി ആലോചിച്ചെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ച് വേണ്ടി വന്നാൽ പരിശോധിച്ച് തീരുമാനമെടുക്കും. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഒരു പ്രശ്‌നവുമില്ല. തങ്ങളെ തമ്മിൽ പിരിക്കാനാരും നോക്കേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

എല്ലാ കാര്യങ്ങളും തങ്ങൾ ആലോചിച്ചാണ് തീരുമാനം എടുക്കാറുള്ളത്. ഇതുസംബന്ധിച്ച ക്ലാരിറ്റി മുഖ്യമന്ത്രിയുടെ ഓഫീസ് നൽകും. ടാസ്‌ക് ഫോഴ്‌സിന്‌റെ ചെയർമാൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button