പിണറായിയുടെ കേസ് സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനം നൂറ് ശതമാനം ശരി

പിണറായി വിജയനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ പൊതു ചർച്ച വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. ആ പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് പാർട്ടിയും സർക്കാരും ശക്തമായി മുന്നോട്ടു പോവുകയാണെന്നും കെ മുരളീധരൻ പറഞ്ഞു. നേതാക്കൾക്ക് അഭിപ്രായങ്ങൾ പറയാൻ പാർട്ടിയിൽ അവസരമുണ്ട്, അതിനുവേണ്ടി കെപിസിസി യോഗം കൂടാറുണ്ട്, ഹൈപ്പർ കമ്മിറ്റി ചേരാറുണ്ട്. പിണറായിയുടെ കേസ് സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനം നൂറ് ശതമാനം ശരിയാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.



