തിരഞ്ഞെടുപ്പ് തോൽവി…സിപിഐഎം നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത് പ്രവാഹം…

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത് പ്രവാഹം. തോൽവിക്ക് കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇ – മെയിലായാണ് കത്തുകൾ ലഭിക്കുന്നത്. തോൽവിയെ കുറിച്ചുളള അഭിപ്രായങ്ങൾ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണ് കത്തെഴുത്ത്.

സിപിഐഎമ്മിന്റെ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും വലിയ തോൽവിയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ നേത്യത്വം സാക്ഷ്യം വഹിച്ചത്. അണികളും സാധാരണ പ്രവർത്തകരും പലതരത്തിലുള്ള കാരണങ്ങൾ തോൽവിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ലോക് സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഫലം വന്നപ്പോഴും ഇത്തരം കാരണങ്ങൾ അണികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന പൊതു പ്രഖ്യാപനങ്ങൾ അല്ലാതെ ഒരുതരത്തിലുള്ള തിരുത്തലുകളും നടത്തിയില്ല. നേരത്തെ വിഭാഗീയത കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഇത്തരത്തിലുള്ള കത്തുകൾ പാർട്ടിയുടെ ദേശീയ നേത്യത്വത്തിനും മറ്റ് നേതാക്കൾക്കും അയക്കുന്ന രീതി ഉണ്ടായിരുന്നു അതിന്റെയെല്ലാം തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

Related Articles

Back to top button