തൃശൂർ പീച്ചി മേഖലയിൽ വീണ്ടും ഭൂചലനം….ആശങ്കയിലായി ജനങ്ങൾ

തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നേരിയ ഭൂചലനം ആവർത്തിച്ചത്. മേഖലയിൽ സമഗ്രമായ പഠനം നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം. പീച്ചി മേഖലയിൽ നേരിയ രീതിയിലുള്ള ഭൂചലനം തുടർസംഭവമാകുമ്പോൾ ആശങ്കയിലാണ് നാട്ടുകാർ. പീച്ചി,തെക്കേക്കുളം,പള്ളിക്കുന്ന് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറയുന്നു.

Related Articles

Back to top button