അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി….

കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് രാജിക്കത്ത് നൽകി. ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധ്യം തനിക്കുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാജിക്കത്ത് സംഘടനയ്ക്ക് കൈമാറിയത്. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുമെന്നും അന്തസും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും സഞ്ജീവനി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നേരത്തെ അഡ്‌ഹോക് കമ്മറ്റിയില്‍ നിന്നും ആശ രാജിവെച്ചിരുന്നു.



