അപ്പാർട്ട്മെന്റിൽ ലഹരിവിൽപന… മൊടക്കല്ലൂരിൽ യുവതിയും യുവാവും പിടിയിൽ… പിടികൂടിയത് എംഡിഎംഎയും കഞ്ചാവും

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവതിയെയും യുവാവിനെയും ബാലുശ്ശേരി എക്‌സൈസ് സംഘം പിടികൂടി. പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയിൽ ഫിറോസ് (29), പയ്യന്നൂർ പെരിങ്ങോം സ്വദേശിനി ശീതൽ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്.

മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ ബ്ലൂ മെറീഡിയൻ അപ്പാർട്ട്മെന്റിലെ രണ്ടാം നിലയിലെ മുറിയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും എക്‌സൈസ് കണ്ടെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാസലഹരി വിതരണം ചെയ്യുന്ന വൻ സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാലുശ്ശേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ധ്രുപദ്. എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി.

Related Articles

Back to top button