മുഖ്യമന്ത്രിക്ക് ആ പരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കാമായിരുന്നു..

ഓട്ടിസം എന്ന വെല്ലുവിളിയെ സർഗാത്മകത കൊണ്ടു മറികടന്ന കൊട്ടാരക്കര പുത്തൂർ സ്വദേശി നയൻ എന്ന എഴുത്തുകാരന്റെ സൃഷ്ടികളിൽ സംശയം ഉന്നയിച്ച് ഡോക്ടറുടെ കുറിപ്പ്. നയന്റെ പേരിൽ വന്നിരിക്കുന്ന പുസ്തകങ്ങളിൽ ഉള്ളതെല്ലാം അദ്ദേഹത്തിന്റെ അമ്മയുടെ ആശയങ്ങൾ മാത്രമാകാനേ സാധ്യതയുള്ളൂവെന്നും അമ്മയുടെ നിർദേശമനുസരിച്ച് ഓരോ അക്ഷരമായി ടൈപ്പ് ചെയ്യുക എന്നതേ ഇക്കാര്യത്തിൽ അദ്ദേഹത്തിന് സാധ്യമാകൂ എന്നതാണ് വസ്തുതയെന്നും ഡോക്ടർ പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഓടിസ്റ്റിക് എഴുത്തുകാരനാണ് നയൻ. ‘Facilitated communication’ എന്ന ‘കപടവിദ്യ’ ആണ് ഇവിടെ പ്രയോഗിക്കപ്പെടുന്നതെന്നും ഡോക്ടർ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. നയൻ എഴുതിയ പുസ്തകം മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി ഈ സദുദ്ദേശപരമായി ആണ് പരിപാടിയിൽ പങ്കെടുത്തതെങ്കിലും ഇത് ഒഴിവാക്കാമായിരുന്നുവെന്നും ഡോക്ടറുടെ കുറിപ്പിലുണ്ട്.




