തിരുവോണത്തിന് മുമ്പേ ഓണക്കിറ്റ് വിതരണം പൂർത്തിയായി… മന്ത്രി

സംസ്ഥാനത്തെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തിരുവോണത്തിന് നാല് ദിവസം മുമ്പ് വിതരണം പൂർത്തിയാക്കിയത് റെക്കോർഡ് നേട്ടമാണെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം. സപ്ലൈകോ വഴി തയ്യാറാക്കിയ 5,93,408 ഓണക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കടകളിൽ എത്തിച്ചത്. ഇതിൽ 4,29,600 റേഷൻ കാർഡ് ഉടമകൾ ഇതിനകം ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും അധികമായി നൽകിയിട്ടുണ്ട്. ടി.എസ്.ഒകളിൽ നിന്ന് 6,02,310 കിറ്റുകൾക്കാണ് ഡിമാൻഡ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഓണക്കാലത്ത് റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരിയുടെ വിതരണവും പുരോഗമിക്കുകയാണ്.



