‘ജനാധിപത്യ ബോധമില്ലാത്ത വൃത്തികെട്ടവര്‍, ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത്

മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ചും രൂക്ഷ വിമര്‍ശനം ഉന്നയിച്ചും മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എം എം മണി. യാതൊരു നീതി ബോധവും മര്യാദയും ജനാധിപത്യ ബോധവുമില്ലാത്ത വൃത്തികെട്ടവന്മാരാണ് കോണ്‍ഗ്രസുകാര്‍ എന്ന് എം എം മണി പറഞ്ഞു. വോട്ട് പെട്ടിക്ക് അകത്ത് ഇരിക്കുന്നതേയുള്ളൂ, എണ്ണിയിട്ടില്ല. അവര്‍ വരും എന്നുള്ളതിന് യാതൊരു ഉറപ്പും ഇല്ല. ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളതെന്നും എം എം മണി ചോദിച്ചു. കോണ്‍ഗ്രസിന്റെ കാര്യം നാറ്റക്കേസാണ്. കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും എം എം മണി പറഞ്ഞു.

എക്‌സിറ്റ് പോള്‍ വിട്ടുപിടിക്കേണ്ട കാര്യമാണ്. മുന്‍പും ഇത്തരത്തില്‍ പല പോളുകളും വന്നിട്ടുണ്ട്. പല പോളും തെറ്റിയിട്ടുണ്ട്. താന്‍ തോല്‍ക്കുമെന്ന് മുന്‍പ് ഒരു എക്‌സിറ്റ് പോള്‍ വന്നിരുന്നു. പക്ഷേ താന്‍ ജയിച്ചില്ലേ. 38,000ല്‍ അധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ താന്‍ ജയിച്ചത്. അതിലൊന്നും ഒരു കാര്യവുമില്ലെന്നും എം എം മണി പറഞ്ഞു. മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇടുക്കിയില്‍ അഞ്ച് സീറ്റും ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല. തൊടുപുഴയില്‍ പി ജെ ജോസഫ് ഇല്ലാത്തതും അനുകൂല സാഹചര്യമാണെന്നും എം എം മണി പറഞ്ഞു.

Related Articles

Back to top button