പൊലീസിനെതിരെ വീണ്ടും നിതിൻ രാജിന്റെ കുടുംബം

നിതിൻ രാജിന്റെ മരണത്തിൽ പൊലീസിനെതിരെ വീണ്ടും കുടുംബം. കോടതിയിൽ ഹാജരാക്കാൻ ആവശ്യമുള്ള രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല. ആറ് ദിവസമായി കണ്ണൂരിൽ പൊലീസ് ഓഫീസുകൾ കയറി ഇറങ്ങുന്നെന്ന് നിതിൻ രാജിന്റെ പിതാവ് രാജൻ.

റാമിനെതിരെ ഹൈക്കോടതിയിൽ എന്ത് രേഖകൾ ഹാജരാക്കുമെന്നും അദ്ദേഹം ചോദിച്ചു. എസിപിയുടെ ഓഫീസിൽ വിളിച്ച് വരുത്തി തന്റെയും കുടുംബത്തിന്റെയും വീഡിയോ ചിത്രീകരിച്ചെന്നും ആരോപണം.

അടിമുടി പരാജയപ്പെട്ട അന്വേഷണമായിരുന്നു പൊലീസിന്റേതെന്നും പ്രതികളെ രക്ഷപ്പെടുത്താനുള്ള തന്ത്രം മെനയുകയാണോയെന്ന് സംശയമെന്നും നിതിൻ രാജിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു.

Related Articles

Back to top button