കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി, കെ രാധാകൃഷ്ണൻ, എസി മൊയ്തീൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. .പിഎൽഎംഎ കോടതിയുടെതാണ് വിധി. കേസിലെ പ്രതികളായ നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. സിപിഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എസി മൊയ്തീൻ, എം എം വർഗീസ് ഉൾപ്പെടെ മുഴുവൻ പ്രതികൾക്കും കോടതി സമൻസ് അയച്ചു. ജൂലൈ നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം എന്നാണ് കോടതിയുടെ ഉത്തരവ്. പ്രതി പട്ടികയിലുൾപ്പെട്ട 28 പേർക്കു കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.



