കേരള കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി… പ്രവര്‍ത്തകര്‍ക്ക് പരിക്ക്..

ഇരിങ്ങാലക്കുടയില്‍ നടന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കയ്യാങ്കളി. തോമസ് ഉണ്ണിയാടന്‍ ഇല്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തോമസ് ഉണ്ണിയാടന്‍ എംഎല്‍എയെ അനുകൂലിക്കുന്നവരും എതിര്‍ഭാഗത്തുള്ളവരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടെ യോഗത്തിനായി എത്തിച്ച ചൂടുചായ പ്രവർത്തകർക്ക് മേൽ ഒഴിച്ചു. പ്രവര്‍ത്തകരെ പിടിച്ചുമാറ്റാനെത്തിയ പൊലീസുകാര്‍ക്ക് മേലും ചൂടുചായ വീണു.
കേരള കോണ്‍ഗ്രസ് ജില്ലാ സൗഹൃദവേദി എന്ന പേരില്‍ തോമസ് ഉണ്ണിയാടന് സ്വീകരണം നല്‍കുന്നതിനിടെയാണ് മറ്റൊരു വിഭാഗം തൃശൂരില്‍ തന്നെ യോഗം ചേര്‍ന്നത്. ഇവിടേക്ക് ഉണ്ണിയാടന്‍ അനുകൂലികളും എത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളില്‍ കലാശിച്ചത്.



