മുഖ്യമന്ത്രി പ്രഖ്യാപനം വഴിത്തിരിവിലേക്ക്…. പ്രവര്‍ത്തകർക്ക് കർശന നിർദ്ദേശവുമായി കെ.സി വേണുഗോപാൽ

ആലപ്പുഴ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ പ്രവർത്തകർ ക്ഷമയോടെ കാത്തിരിക്കണമെന്ന് കെ.സി വേണുഗോപാൽ ക്യാമ്പിന്റെ നിർദ്ദേശം. പ്രഖ്യാപനത്തിന് മുന്നോടിയായി യാതൊരു വിധത്തിലുള്ള പ്രതിഷേധമോ, അതിരുകടന്ന ആഘോഷങ്ങളോ പാടില്ലെന്ന് നേതൃത്വം കർശനമായി അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കെ.സി വേണുഗോപാലിന്റെ വീടിന് മുന്നിൽ പ്രവർത്തകർ കൂട്ടംകൂടരുതെന്നും പകരം സ്വന്തം വീടുകളിലോ ഡിസിസി ഓഫീസുകളിലോ ഇരുന്ന് വാർത്തകൾ തത്സമയം വീക്ഷിക്കണമെന്നുമാണ് നിർദ്ദേശം. പ്രഖ്യാപനത്തിന് മുൻപുള്ള അനാവശ്യ പ്രകടനങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ സസ്പെൻസ് വർദ്ധിപ്പിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ രാഹുൽ ഗാന്ധി സ്വന്തം വസതിയിലേക്ക് വിളിപ്പിച്ചു. ഇതോടെ നേരത്തെ നിശ്ചയിച്ചിരുന്ന നിയമസഭാ കക്ഷി യോഗത്തിന്റെ സമയത്തിൽ മാറ്റമുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിലവിൽ കേരളത്തിലേക്ക് പുറപ്പെടുന്ന നിരീക്ഷകരുടെ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ കെ.സി വേണുഗോപാലിന്റെ പേരില്ല എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button