മലങ്കര ഡാമിൽ രാസമാലിന്യം കലർന്ന സംഭവം; നടപടിയുമായി ജില്ലാ ഭരണകൂടം

മലങ്കര ഡാമിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ നടപടിയെടുത്തത് ജില്ലാ ഭരണകൂടം. ഡാമിൽ രാസമാലിന്യം കലരാൻ ഇടയാക്കിയ വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപ്പൂട്ടാനാണ് ജില്ലാ ഭരണംകൂടം ഉത്തരവിട്ടിരിക്കുന്നത്. ഫാക്ടറിയിലെ ഓയിൽ ചോർന്നത് മൂലം ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ഫാക്ടറി അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നാണ് ഉത്തരവ്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്

Related Articles

Back to top button