‘അയൽവാസി ചതിച്ചു’; സെക്രട്ടേറിയേറ്റിന് മുന്നിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് വയോധികൻ

സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച്, സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് വയോധികൻ. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തെ തടയുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. കട്ടൈക്കോണം സ്വദേശിയായ സുബ്രഹ്മണ്യനാണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ജീവനൊടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് സുബ്രഹ്മണ്യൻ ഒരു നോട്ടീസ് വിതരണം ചെയ്‌തിരുന്നു. സുബ്രഹ്മണ്യന്റെ അയൽവാസിയായ രജിത എന്ന സ്‌ത്രീ മണ്ണും വീടും പദ്ധതി അനുസരിച്ച് സ്ഥലം വാങ്ങാൻ ഒരുലക്ഷം രൂപ സഹായം തേടി. പണമില്ലാത്തതിനാൽ വീടിന്റെ ആധാരം ഇവർക്ക് നൽകി. ഇതിനുശേഷം കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിൽ നിന്ന് മൂന്നുപേർ ഈ ആധാരം പണയംവച്ച് പണമെടുത്തു.

ഇപ്പോൾ പന്ത്രണ്ട് ലക്ഷം രൂപയുടെ ബാധ്യതയായിട്ടുണ്ട്. സുബ്രഹ്മണ്യന്റെ വീടിന്റെ ആധാരം ബാങ്കിന്റെ കൈവശമാണ്. താൻ നിസ്സഹായനാണെന്നും സുബ്രഹ്മണ്യൻ വിതരണം ചെയ്‌ത നോട്ടീസിൽ പറയുന്നു. സുബ്രഹ്മണ്യനെ രക്ഷിച്ച സ്ത്രീ പൊലീസിനെ അറിയിക്കുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

Related Articles

Back to top button