കരുവാറ്റയില്‍ കൗമാരക്കാര്‍ വയോധികനെ കൊന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ: കരുവാറ്റയില്‍ കൗമാരക്കാര്‍ വയോധികനെ കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. വീട്ടിലെ സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമം വയോധികന് കണ്ടുപിടിച്ചതിന്റെ വൈരാഗ്യത്തിലാണ് ബന്ധുവായ പതിമൂന്നുകാരി സുഹൃത്തുക്കളെ വിളിച്ചുവരുത്തി വയോധികനെ കൊന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേരളത്തെ ഞെട്ടിച്ചു കൊണ്ട് കൗമാര സംഘം വയോധികനെ കൊന്നത്.
87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും അടങ്ങുന്നതാണ് കുറ്റപത്രം. ഓണ്‍ലൈനായാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹരിപ്പാട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം നേരിട്ടു നടപ്പാക്കിയ മൂന്നു കൗമാരക്കാര്‍ക്ക് 16 വയസ് പൂര്‍ത്തിയായതിനാല്‍ ഇവരെ മുതിര്‍ന്നവരായ പരിഗണിച്ച് വിചാരണ നടത്തണമെന്നും ഹരിപ്പാട് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ആവശ്യമുന്നയിക്കും.



