മാറാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; പൈനാപ്പിൾ തോട്ടം ഒലിച്ചു പോയി

കനത്ത മഴ തുടരുന്നതിനിടെ മാറാടി കായനാട് പാറമടയിലേക്ക് വീണ്ടും വൻതോതിൽ മണ്ണിടിഞ്ഞുവീണു. വ്യാഴാഴ്ച മണ്ണിടിഞ്ഞുവീണ അതേ പ്രദേശത്തിന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. 100 അടിയിലേറെ ഉയരമുള്ള മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീഴാൻ സാധ്യത നിലനിൽക്കുന്നുണ്ട്. പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

Related Articles

Back to top button