പണ്ട് പടക്കങ്ങളിൽ രാസവസ്തുക്കൾ ഇല്ലായിരുന്നു; പുക കീടനശീകരണത്തിന് സഹായിച്ചിരുന്നു..

ഇന്നത്തെപ്പോലെ അപകടകാരികളായ രാസവസ്തുക്കളല്ല പണ്ട് പടക്കങ്ങളിൽ ഉപയോഗിച്ചിരുന്നതെന്നും, അവയിൽ നിന്നുയരുന്ന പുക പ്രാണികളെയും കീടങ്ങളെയും നശിപ്പിച്ച് അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ സഹായിച്ചിരുന്നുവെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പുരിൽ നടന്ന ‘ദീപാവലി മിലൻ’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപാവലി ആഘോഷങ്ങളിലെ ആചാരങ്ങൾക്കെല്ലാം വ്യക്തമായ ശാസ്ത്രീയ അടിത്തറയുണ്ടെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. പണ്ട് കാലത്ത് മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് പടക്കങ്ങൾ ഈ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ വായുമലിനീകരണത്തിന് ദീപാവലിയിലെ പടക്കങ്ങളാണ് കാരണമെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വായുമലിനീകരണത്തിന് ഇടയാക്കുന്നത് ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിച്ചതാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു മോഹൻ ഭാഗവത്തിന്റെ പരാമർശം.




