മുൻഗണനാ റേഷൻ കാർഡുകൾ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം..

മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചിരിക്കുന്നവർക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബർ എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാർഡുകൾ കൈവശമുള്ളവരിൽ അർഹത നഷ്ടപ്പെട്ടവർക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാർഡുകൾ തിരികെ ഏൽപ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. അനുവദിച്ച സമയത്തിനുശേഷം നടത്തുന്ന പരിശോധനയിൽ അനർഹരെന്ന് കണ്ടെത്തുന്നവരിൽനിന്ന് ഇതുവരെ കൈപ്പറ്റിയ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും.



